Followers

Tuesday, 26 December 2023

അപരിചിത

കാർമേഘം നീങ്ങി കാവേരിയെ തേടി
നീ ഉണരും ഉഷസ്സിൽ എൻ കാതോട് ചൊല്ലി
"വിജനവഴിയിൽ കുളിർകാറ്റേന്തിയ അവൾ ആരോ?"

വയൽ കിളികൾക്ക് തേനുമായ് എത്തി
 അവൾ മാരിവില്ലിനൊരു വെല്ലുവിളി
ശോഭയാത്രയിൽ കണ്ണന് കൂട്ടായ്
അവൾ ചേലയുടുത്ത് രാധയായ്!

മഞ്ഞവസന്തം ദേവന് ചാർത്തിയ പൂമാല നീയോ
ഏറ്റുപാടിയ ഈരടികളിൽ മന്ദം മയക്കിയ നീലാംബരി നീയോ
അറിയില്ല, പാടില്ല ആരുമിന്നീ ലക്ഷ്മീസ്തുതി!

ഞാൻ ഏകനായി തേടുന്നു നിൻ പ്രതിഷ്ഠ ഇന്ന്,
ബാലനായി മാറുന്നു ഈ ചെറുയാത്രയിൽ!

No comments:

Post a Comment