നിളയിൽ ഓളങ്ങളിൽ വന്നണഞ്ഞു,
പുഴയിൽ ആലോലമാടിയ മീനിന്ന്
പീലിയിൽ വർണ്ണപട്ടണിഞ്ഞു.
ഏകാന്ത പഥികൻ പാടിയ കവിതയിൽ
ഏകനായി നിന്നുരുകിയ നീയിന്ന്
കാവലായി കാരുണ്യനിധിയായി
കാനനവീണയിൽ ഒഴുകിയെത്തി.
വിണ്ണിൽ പായുന്ന കിളികൾക്ക്
വാതിൽ പഴുതിൽ വഴിയൊരുക്കി മുകിലുകൾ;
ഓളങ്ങളിൽ വഴിതെറ്റിയ മീനിന്
ഓമനക്കൂട്ടായി ഇന്നീ നീലാംബരി!