നക്ഷത്രകൂടാരത്തിലിരുന്ന
വെൺപൊട്ടിനിന്നെന്തു ചന്തം!
കൺമുന്നിൽ നിന്നകന്നിരുന്ന
നിൻ മനസ്സിലെന്നും കുടിയിരുന്ന
ആമ്പൽച്ചെടികൾക്ക് നിറവസന്തം!
മേടമാസപ്പുലരിയിൽ
മഞ്ഞപട്ടണിഞ്ഞ രാജവീഥിയിൽ
കണ്ണനെ കാത്ത രാധമാർ
അറിഞ്ഞില്ല കണ്ണനവർക്കുള്ളിലെന്ന്.
കസ്തൂരി തേടി നടന്ന മാനും
കണ്ണനെ തേടി അലഞ്ഞ നീയും
അറിയാതെ പോയതിതൊന്നുതന്നെ!