Followers

Saturday, 28 September 2019

ജ്വാല

ചിറകുവിരിച്ച കിനാവുകൾ
തേടിയെത്തിയീ അതിർവരമ്പുകൾ
എനിക്ക് മുന്നിൽ തെന്നിമാറിയും
അവളിലേക്കു മെല്ലെ അടുത്തും.

ആരോ വിരിച്ച വലയിൽ കുടുങ്ങിയ
ഏതോ കടലിൻ സൗന്ദര്യമവൾ;
സ്വർണ്ണനിറത്തിലൊതുങ്ങിയ സ്രാവിനെ
സ്വയം അവൾ പോലുമറിഞ്ഞില്ലത്രേ!

നിറഞ്ഞ കണ്ണുകൾ നിറയേ
തറച്ച ഭയമുനകളുറ്റുവീഴ്ത്തി
ആത്മവിശ്വാസത്തിൻ രക്തത്തുള്ളികൾ
ഒരു ചെറുസസ്യത്തിനൂർജ്ജമായി.

പല തുള്ളികളിൽ വളർന്നുപൊങ്ങിയീ സസ്യമവൾക്കുള്ളിൽ വേരിറക്കി സ്വയം.
അത് വളർന്നു പന്തലിച്ചങ്ങനെ; ശമിച്ചു
അവളുടെ ഒടുക്കത്തെ മിഴിനീരും.

അറിയാതെ അവളിലുറങ്ങിയ സ്രാവിനെ
നിരന്തരം നുള്ളിവിളിച്ചവരറിഞ്ഞു
അവളുടെ രോഷത്തിൻ അഗ്നിജ്വാലകളിൽ
മഴമേഘങ്ങൾ പോലും കത്തിയമരുമെന്ന്!

Saturday, 7 September 2019

പാളിയ കാൽപ്പാടുകൾ

ഒന്നങ് മാനത്ത് നോക്കിയേ..

പാതി മാത്രം തുറന്ന മിഴിയുമായി ഒരുവനുണ്ട്!

ഞങ്ങൾ നെയ്ത സ്വപനങ്ങൾ തച്ചുടച്ചു,

ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ.