Followers

Saturday, 23 November 2024

Glimpse

There, far beyond the sea, awaits me a star
Twinkles more often as bright as a smile
Stretching it's warmth to me in vain
I can't see but can feel it's grain !

Rushing through the brain my line of thoughts
Robbing me off the throbbing heart 
Seldom I fear rather I care
If that ecstatic sense be lost.

Laughs evade into my privy space
Mocks daunt me hard to distress
Knowing not what to do
I envision the loss of the mighty star !

Pointless it is to chase a point
In this vast ocean of treasures
Let the star go away if it wants to
I'm not here for it anyway.

Will there be a star in the celestial ocean
Destined to embrace me smooth and tight ?

Sunday, 10 March 2024

കോപാഗ്നി

മിഴികളിൽ വേനൽ കനലുകൾ രചിച്ചവൾ
താനേ തുഴയുന്ന തോണിയുടെ അരികിൽ
ജീവൻ്റെ നനവുള്ള മിഥ്യകളെ
നേരിനായി കളമെഴുതി കാഴ്ച്ചവച്ചു.

ആടിയുലഞ്ഞ തോണിയിൽ 
മന്ദം കടന്ന കാൽപ്പാടുകൾ
ഇവൾക്ക് നൽകിയ പീഡകൾ
യൗവ്വനം വിഴുങ്ങിയ ദിനങ്ങളിൽ കരിനിഴലായി.

മേടമാസപ്പുലരിയിലെ മഞ്ഞ നയനങ്ങൾക്കും 
കാവുകളിൽ വിളക്കുകൾ ഒരുക്കിയ കൈകൾക്കും
സ്നാനം ചെയ്യാൻ ഉദിച്ച നദികൾ പോലും 
ഇവൾക്ക് മുന്നിൽ മെലിഞ്ഞൊരു നീർചാലായിമാറി!

അഗ്നിയിൽ വെന്തുരുകുവാൻ പാകമായവർ
അവളുടെ കോപജ്ജ്വാലയിൽ എരിഞ്ഞമരുമ്പോഴും
മേഘങ്ങളുടെ കനിവിനായ് കൈനീട്ടി അവർ
പൊരുതി നോക്കി വൃഥാ കലിയുഗഭദ്രക്കുമുന്നിൽ.

Sunday, 3 March 2024

കാലം നെയ്ത സ്വപ്നങ്ങൾ

നീർ മുത്തുകൾ തണലിൽ തളം കെട്ടിയ പോലെ
ഓർമ്മകൾ ഈ ഓരത്ത് ഓളങ്ങൾ തട്ടുന്നു
മാമ്പൂവിൻ മണം മനം നിറയ്ക്കുന്ന കാറ്റിൽ
പൊലിഞ്ഞ സ്വപ്നങ്ങൾ നെടുവീർപ്പിടുന്നു!

കാതിൽ നിറഞ്ഞ മന്ത്രങ്ങൾ നടന്നുനീങ്ങിയിട്ടും
പൗർണ്ണമിയിൽ നിന്ന് ചന്ദ്രൻ പിൻവാങ്ങിയിട്ടും
കാതോർത്തവൾ അവിടെ നിന്നു
കൊടും വേനലിൽ വസന്തം വിരിയിക്കുവാൻ
അകലെയുള്ള കാട്ടിൽ പുതുനാമ്പ് ഉദിക്കുവാൻ!

വഞ്ചി തുഴയാൻ തുണതേടി നടന്നവൻ
ഇന്ന് കാലത്തിനധിപൻ
പാട്ട് മൂളാൻ മുള തേടി ഇറങ്ങിയവൻ
ഇന്ന് ഗാനഗന്ധർവൻ !