Followers

Thursday, 25 February 2021

ഒരു കുഞ്ഞ് കനവ്

വാനിൽ നിറയെ 
മുകിലിൻ മനതിൽ  
തേടി നടന്നൊരു കനവ് 
കടലിൻ മേടയിൽ 
കവിതകൾ എഴുതിയ 
മീനുകൾക്കുണ്ടൊരു കനവ് 

പാലാഴി നിറയെ പേമാരി ചൊരിഞ്ഞ 
പാൽമണമുള്ളൊരു  നിനവ്
കാറ്റാടി പാടിയ ഈരടികൾ നിറയെ 
നിനവ് മയക്കിയ മുകില് 

കാണാതീരത്ത് തോരാമഴയത്ത് 
കഥപറഞ്ഞിരിക്കണ മുകിലേ 
ഏടുകൾ നിറയണ കഥമുറ്റത്തൊരു 
ഈടായി മാറുക നീ !



14 comments: