Followers

Wednesday, 23 January 2019

സാഫല്യം

ഇതളുകൾ പൊഴിയും
ഹൃദയ താളങ്ങൾ പിടയും
ഒരു വിരൽ നിൻ തിരു –
മേനിയിൽ തിരയും.

ആകാശദേവതകൾ കനിയും തേന്മഴയാൽ
നിറയും പുതുപുലരിതൻ സൂര്യോദയം  !

മാങ്കുലയിൽ കൊതിയോടെ
നീരിനായ് അലയും പൊൻ കിരണം
വസന്തത്തിൻ നിറ തോണിയിൽ
അലിയും ഓമൽ തേൻമധുരം.

അലസമായി അലയുന്ന
രസത്തോടെ അണയുന്ന
മൃദുല പ്രണയത്തിൻ
സാഫല്യം ഈ നിമിഷങ്ങൾ.

No comments:

Post a Comment