ഇളങ്കാറ്റിലൂയലാടി
മഞ്ഞുനീര്‍ത്തുള്ളികളിൽ നൃത്തമാടി ;
ഒരു ചെറുതൂവൽ വന്നടുത്തു
മനസ്സിൻ കൂരിരുട്ടിൽ നിലാവെളിച്ചമായി .
സ്വയം സ്വപ്നങ്ങളണിയുന്ന മേഘത്തെ
പ്രണയചുംബനങ്ങൾക്ക് താളം പകരുന്ന
മഴയായ് മാറ്റുമ്പോൾ
ആകാശഗംഗയും കണ്ണീരണിഞ്ഞു !
അമൃതതേതെന്നറിയാതെ
മുന്നിലെ പൊൻവസന്തം
അവൾ വെടിഞ്ഞപ്പോഴും , ഞാൻ
അവളിലെ ദാഹമുണരാൻ കാത്തു നിന്നു .
എന്റെ സ്വപ്നങ്ങളിൽ ഹെലെനവൾ ;
ഏതൊരു ക്ലിയോപാട്രക്കും
സ്ഥാനമേകാൻ ഒരുങ്ങാത്ത
ഒരു നിഗൂഢ സങ്കേതം !
ദർശനസാഫല്യം നുകരുമ്പോൾ ,
മദജലം പൊഴിയുമ്പോൾ ,
വിശ്വാസത്തിന്‍ കുഞ്ഞുസൂര്യൻ
അതിൽ പ്രതിഫലിച്ചിരുന്നു .
ചാറ്റൽ മഴയത്ത് , തേന്മാവിൻ ചേലൊത്ത
ചാഞ്ഞ കൊമ്പിലിരുന്നു ഞാൻ
വർണ്ണകുടയേന്തി , പൂത്തിരികത്തിച്ചു
മുല്ലമൊട്ടു ചിതറിച്ചു നടന്ന നിന്നെ കണ്ടു !
ശങ്ക ഭാവിയതെന്താകുമെന്ന് ,
വിലപിക്കില്ല ഒരിക്കലും
അതെന്താണേലും ഞാൻ
കാത്തിരിക്കുന്നു നിനക്കായ് !
No comments:
Post a Comment